ഹെര്‍ബേറിയം 

“ഞാന്‍ ഒരു ഹെര്‍ബേറിയത്തെക്കുറിച്ച്‌ ഓര്‍ത്തുപോവുന്നു. ഇലയോടെ പറിച്ചെടുത്ത ആ പൂക്കളുടെ ദ്രവാംശം ഉലര്‍ത്തിയെടുക്കുമ്പോള്‍ അവക്ക്‌ കൈവരുന്ന ഖരത്വത്തെക്കുറിച്ച്‌ ഓര്‍ത്തുപോവുന്നു. പുതിയ നിറക്കൂട്ടുകളില്‍ തെളിയുന്ന അവയുടെ രഹസ്യ ഞരമ്പുകളെക്കുറിച്ച്‌ ഓര്‍ത്തുപോവുന്നു ആര്‍ക്കറിയാം വൈകാരികാംശം വറ്റിപോയ സംഭവങ്ങളുടെ, അവയില്‍ ഭാഗഭാക്കായ വ്യക്തികളുടെ ആന്തര രേഖകള്‍ അപ്രകാരം ഖര രൂപത്തില്‍ ആവിഷ്‌കരിയാണെങ്കില്‍ അത്‌ ഒരു വ്യത്യസ്‌തനാദം പുറപ്പെടുവിച്ചേക്കാം”
———————————————————————————————————————————— 

                                                Thanumanasi

“കറുത്ത ചിറകുള്ള ഒരു ചിത്രശലഭമായിരുന്നു അത്‌, ചെറിയ വെള്ളി വലയങ്ങള്‍, കണ്‍മിഴികള്‍ പോലെ… എന്തുകൊണ്ടാണ്‌ അത്‌ ആ മാവിലയില്‍ വന്നണഞ്ഞതെന്നറിയില്ല. അതും ഇത്രയേറെ ഉയര്‍ന്ന ശാഖയില്‍”

————————————————————————————————————————————  

                                                Jeevante

 “അന്ധകാരത്തിന്റെ ശക്തികള്‍ക്കെതിരെ തന്റെ നിത്യമായ പടയെടുപ്പിനായി, അരുണരഥത്തിലുയരുന്ന സൂര്യദേവനു കീഴെ… പുരാതന നദീതടങ്ങളിലെ പ്രശാന്തിയും സമഭാവനയുമലിയിച്ചുകൊണ്ട്‌ അറിവിന്റെ സര്‍വ്വാശേഷിയായ പൂവിടല്‍ അനുഭവിച്ചുകൊണ്ട്‌ പരസ്‌പരം കൂടിക്കലരുന്ന ഏതെല്ലാമോ ചൈതന്യ പ്രവാഹങ്ങള്‍ വഹിച്ചുകൊണ്ട്‌ ഒരു മനുഷ്യന്‍  “

————————————————————————————————————————————  

        Atarunna kakkakal

“നമ്മില്‍ ഓരോരുത്തരിലും ഒരു നൊമാഡിന്റെ അംശമുണ്ട്‌. കാട്ടുപാതകളിലൂടേയും തോട്ടുവക്കുകളിലൂടേയും നിര്‍ബാധം അലഞ്ഞുതീര്‍ത്ത ബാല്യത്തോടെ വിക്കവരിലും അത്‌ നിലച്ചുപോവുന്നുവെന്നേയുള്ളു. പക്ഷെ ചുരുക്കം ചിലര്‍ ആ വാസന കൈയ്യൊഴിയാറില്ല. ജീവിതത്തിന്റെ ബദ്ധപ്പാടുകള്‍ക്കെതിരേയും അത്‌ ഊട്ടിവളര്‍ത്താന്‍ അവര്‍ സന്നദ്ധരാവുന്നു. ഒരേ വടിവില്‍പ്പെട്ട ദൃശ്യങ്ങളുടേയും ശബ്‌ദങ്ങളുടേയം മുരടിപ്പിനെ അവര്‍ അങ്ങിനെ മറികടക്കാന്‍ ശ്രമിക്കുന്നു. തളം കെട്ടി നില്‍ക്കുന്ന അവസ്ഥയില്‍നിന്ന്‌ ഒന്ന്‌ കുതറാന്‍, അഥവാ, പക്ഷെ ഇവിടേയും നൊമാഡിന്റെ അലച്ചിലുകള്‍ അവന്‌ അപ്രാപ്യമാണ്‌. പ്രാചീനരായ ആ മനുഷ്യരെ സംബന്ധിച്ചിടത്തോളം അലച്ചില്‍ വാഴ്‌വിന്റെ ഒരു രീതി തന്നെയായിരുന്നു. കാല്‍കീഴിലെ ഭൂമിയും കണ്‍വെട്ടത്തിലെ ആകാശവും മാത്രമായിരുന്നു അവര്‍ക്കാസ്‌പദം0. നമ്മുടെ യാത്രകള്‍ അത്തരം അലച്ചിലുമായി താരതമ്യം ചെയ്യുന്നത്‌ അര്‍ത്ഥവത്താവുന്നില്ല. വ്യവസ്ഥാപിതത്തിന്റെ അതിരുകള്‍ക്കകമേയാണ്‌ നമ്മുടെ പ്രയാണങ്ങള്‍. ജീവിതമല്ല, ജിവിതത്തിലെ ഒഴിവാണ്‌ നമുക്ക്‌ യാത്ര”
————————————————————————————————————————————  

             Paragakosangal 

രാവിലെയെഴുന്നേറ്റ്‌ കാഴ്‌ചക്കട്ടില്‍ തുറക്കുമ്പോള്‍ കര്‍ക്കിടകത്തിലെ മഴക്കാറ്‌ തിങ്ങി വരികയാണ്‌. ആകാശം വീണ്ടും വര്‍ഷമുഖമായതുപോലെ. തലേന്ന്‌ രാത്രി പെയ്‌തു തീര്‍ത്ത മഴത്തുള്ളികള്‍ ഇപ്പോഴും മാവില്‍ നി്‌ന്ന്‌ ഇറ്റുവീഴുന്നു. പെട്ടെന്ന്‌ ശ്രദ്ധ പതിഞ്ഞത്‌ കുറച്ചപ്പുറം ഒരു പൂവ്‌ വിരിഞ്ഞതിനു സമമുള്ള വര്‍ണ്ണ ചിറകുകളിലാണ്‌. ഒരു കൂട്ടം ശലഭങ്ങള്‍…….”
————————————————————————————————————————————  

                                                  Payaswini 

 “ഭൂഗര്‍ഭത്തിലെ നദീസ്രാവങ്ങളെപോലെ എന്റേയും നിങ്ങളുടേയും ചേതനയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പയസ്വിനിയുടെ കിനിവുകള്‍ എത്ര പിറകോട്ടു ചെന്നാലാണ്‌ പ്രത്യക്ഷമാവുക?………….”

————————————————————————————————————————————  

                                                  Krishna

“ആ സരസ്സിലെ ശാന്തത നിര്‍വ്വചനങ്ങള്‍ക്ക്‌ വഴങ്ങുന്ന ഒന്നല്ല. നിശ്ചലതയുടെ സ്‌ഫൂര്‍ത്തിയായ ജലം. നിറമാവട്ടെ പച്ചയും നീലയും കലര്‍ന്നത്‌. അത്‌ അനന്തമായി പരന്നുകിടക്കുകയാണ്‌. ………………”

————————————————————————————————————————————  

                Khalsa

“ചരിത്രത്തില്‍ എപ്പോഴും സ്വപ്‌നങ്ങളേക്കാള്‍ വലിയ സ്വപ്‌നഛേദങ്ങള്‍ സംഭവിക്കുന്നതെന്തേ? അജ്ഞേയതയുടെ ഒരു തന്തു പ്രസരിച്ചു പോവുന്നതിനാല്‍? ശലഭം പോല്‍ സൂതാര്യമായ ഗുരു നാനാക്ക്‌ സ്ഥാപിച്ച ഖാല്‍സ, വിശുദ്ധ പരമ്പര……………..” 

———————————————————————————————————————————— 

                                                   Sradhaswarangal 

“സുഹൃത്തെ, താങ്കളാരാണ്‌? അതൊന്നും എഴുതിയില്ലല്ലൊ. എഴുതുക, നാം തമ്മില്‍ കൂടുതല്‍ അറിഞ്ഞേ ഒക്കൂ- എന്റ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ചുവടായി പരിണമിച്ച ഒ.വി. വിജയന്റെ ഈ കത്തി ലഭിക്കുന്നത്‌ മുപ്പത്തേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. പൗരാണികമായ ഇന്ദ്രിയങ്ങളും ആധുനികമായ അവബോധവും……….”

———————————————————————————————————————————— 

Ilamulachikal 

“വേരൂന്നാതെ വളര്‍ച്ച പൂകാന്‍ ശേഷിയുള്ള പൂപ്പല്‍ സസ്യങ്ങള്‍ ഇലമുളച്ചികളുടെ അനുയോജനത്തില്‍ പെട്ടവയാണ്‌്‌ ……… ഇലമുളച്ചികളുടെ ധര്‍മ്മം പൂവിടലോ കായ്‌ക്കുകയോ അല്ല, ചുറ്റുമുള്ള മണ്ണിനെ ഉര്‍വ്വരമാക്കി തീര്‍ക്കുകയാണ്‌…………..”
————————————————————————————————————————————  

 Oshovinte

————————————————————————————————————————————