• പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ എന്ന സ്ഥലത്ത്‌ 1947 നവമ്പര്‍ 18ന്‌ ജനനം.
  • യഥാര്‍ത്ഥ പേര്‌ കെ.ശ്രീകുമാര്‍
  • അച്ഛന്‍ സംസ്‌കൃത അദ്ധ്യാപകനായിരുന്നു.
  • സയന്‍സില്‍ ബിരുദധാരി.
  • എഞ്ചിനീയറിംഗിന്‌ ചേര്‍ന്നെങ്കിലും മുഴുമിപ്പിക്കാതെ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായി ചേര്‍ന്നു.
  • ഇപ്പോള്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ജോലിയില്‍ നി്‌ന്നും വിരമിച്ചു.
  • സാഹിത്യം, സംഗീതം, യാത്ര, പരിസ്ഥിതി, ആത്മീയത എന്നിയവയില്‍ ഏറെ ആകൃഷ്ടനായ ഈ അവിവാഹിതനായ എഴുത്തുകാരന്‍ ഗുരു നിത്യചൈതന്യയതി, ഒ.വി. വിജയന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തി പോന്നിരുന്നു. കാവ്യാത്മകമാണ്‌ ഇദ്ദേഹത്തിന്റെ രചനാശൈലി.